Sunday, May 12, 2024
HomeIndiaഐ.സിഐ.സിഐ വായ്പ തട്ടിപ്പ്; വിഡിയോകോണ്‍ സിഇഒ വേണുഗോപാല്‍ ധൂത്ത് അറസ്റ്റില്‍; കൊച്ചാര്‍ ദമ്ബതികളുടെ അറസ്റ്റിന് പിന്നാലെ...

ഐ.സിഐ.സിഐ വായ്പ തട്ടിപ്പ്; വിഡിയോകോണ്‍ സിഇഒ വേണുഗോപാല്‍ ധൂത്ത് അറസ്റ്റില്‍; കൊച്ചാര്‍ ദമ്ബതികളുടെ അറസ്റ്റിന് പിന്നാലെ സിബിഐ നടപടി

ന്യൂഡല്‍ഹി: ഐ.സിഐ.സിഐ വായ്പ തട്ടിപ്പ് കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്ന് സിബിഐ. വിഡിയോകോണ്‍ സിഇഒ വേണുഗോപാല്‍ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐ.സിഐ.സിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായിന് പിന്നാലെയാണിത് വേണുഗോപാലും അറസ്റ്റിലായത്.

ഐ.സിഐ.സിഐ ബാങ്കില്‍ നിന്ന് വിഡിയോകോണിന് ലഭിച്ച 3,250 കോടി രൂപ വായ്പയില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. വായ്പതട്ടിപ്പ് കേസില്‍ സിബിഐയുടെ മൂന്നാമത്തെ അറസ്റ്റാണിത്. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ചന്ദ കൊച്ചാറിനെയും ഭര്‍ത്താവിനെയും സിബിഐ അറസ്റ്റ് ചെയ്തത്.

ഐ.സി.എ.സിഐ മേധാവി ആയിരിക്കെ വിഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 2012ലാണ് കേസിനാസ്പദമായ സംഭവം. വിഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച്‌ മാസങ്ങള്‍ക്ക് ശേഷം കമ്ബനിയുടെ പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു. 59കാരിയായ ചന്ദ കൊച്ചാര്‍ വിഡിയോകോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.

സംഭവത്തില്‍ 2019ല്‍ ചന്ദ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ധൂത് അദ്ദേഹത്തിന്റെ കമ്ബനികളായ വിഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വിഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്ബനികളെ പ്രതിചേര്‍ത്ത് സിബിഐ. കേസെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular