Sunday, May 19, 2024
HomeUSAആറു പേർക്കു മാപ്പു നൽകി പ്രസിഡന്റ് ബൈഡൻ പുതുവർഷത്തെ വരവേൽക്കുന്നു

ആറു പേർക്കു മാപ്പു നൽകി പ്രസിഡന്റ് ബൈഡൻ പുതുവർഷത്തെ വരവേൽക്കുന്നു

നവവത്സര പിറവിക്കു മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കോടതി ശിക്ഷിച്ച ആറു മാപ്പു നൽകി. അതിൽ നാലു പേർ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്. ഒരാൾ നികുതിക്കേസ് പ്രതി. ആറാമത്തെയാൾ ഗർഭിണിയായ ഭാര്യയെ പീഡിപ്പിച്ച കുറ്റത്തിനു ശിക്ഷ ലഭിച്ചയാളും.

ഇവർ ആരും ഇപ്പോൾ ജയിലിൽ അല്ല. എന്നാൽ പ്രസിഡന്റ് മാപ്പു നൽകുന്നതോടെ അവരുടെ ക്രിമിനൽ റെക്കോഡ് തുടച്ചു നീക്കപ്പെടും. പുതിയൊരു ജീവിതം തുടങ്ങാൻ അവർക്കു അവസരം കിട്ടും.

വൈറ്റ് ഹൗസ് പറഞ്ഞു: “അമേരിക്ക രണ്ടാം അവസരങ്ങളുടെയും നാടാണെന്നു പ്രസിഡന്റ് ബൈഡൻ വിശ്വസിക്കുന്നു. പാപമോചനത്തിനും പുനരധിവാസത്തിനും അർഥവത്തായ അവസരങ്ങൾ സൃഷ്ടിക്കുന്നത് ശിക്ഷിക്കപ്പെട്ടവരെ സമൂഹത്തിനു ഗുണം ചെയ്യുന്ന വ്യക്തികളാക്കി മാറ്റാൻ വഴി തെളിക്കും.”

2023 നു ഒരുങ്ങി നഗരം 

പുതുവത്സര ആഘോഷത്തിനു ന്യു യോർക്ക് ടൈംസ് സ്‌ക്വയർ ഒരുങ്ങി. കോവിഡ് മൂലം വന്ന നിയന്ത്രണങ്ങൾ കഴിഞ്ഞു ക്രിസ്റ്റൽ ബോൾ ഇന്നു വന്നിറങ്ങും.

Biden pardons six people ahead of New Year

ആറു പേർക്കു മാപ്പു നൽകി പ്രസിഡന്റ്  ബൈഡൻ പുതുവർഷത്തെ വരവേൽക്കുന്നു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular