Friday, May 17, 2024
HomeIndiaജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി

ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനു പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്നുവെന്ന് സുപ്രീം കോടതി.

പട്ടികയിലെ പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. കൊളീജിയം രണ്ടാം തവണയും അയച്ച ജഡ്ജിമാരുടെ നിയമന ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചത് ആശങ്കാജനകമാണ്.

ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്‍റെ ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി ജനിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്നോട്ടുവച്ച 22 ശുപാര്‍ശകള്‍ നവംബറില്‍ കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചിരുന്നു. ഇതില്‍ ഒമ്ബതെണ്ണം രണ്ടാം തവണയും കൊളീജിയം മുന്നോട്ടുവയ്ക്കുന്ന ശുപാര്‍ശകളാണ്. ആവര്‍ത്തിച്ചു നല്‍കുന്ന ശുപാര്‍ശകള്‍ കേന്ദ്രം തിരിച്ചയക്കുന്നത് ചിന്തിക്കേണ്ട കാര്യമാണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.

കേന്ദ്രം നല്‍കിയ പട്ടികയിലെ ചില പേരുകള്‍ കൊളീജിയം പരിഗണിച്ചിരുന്നില്ല. ഈ പേരുകള്‍ കൊളീജിയം പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ച ശേഷമാണ് ശുപാര്‍ശ തിരിച്ചയച്ചതെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.

കൊളീജിയം ഉടന്‍ യോഗം ചേര്‍ന്ന് ശുപാര്‍ശകളില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular