Thursday, May 2, 2024
HomeUSAകേരളാ സീനിയേര്‍സ് ഓഫ് ഹൂസ്റ്റണ്‍ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി - തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു പിള്ളയെയും...

കേരളാ സീനിയേര്‍സ് ഓഫ് ഹൂസ്റ്റണ്‍ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി – തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു പിള്ളയെയും ആദരിച്ചു

ഹൂസ്റ്റണ്‍: കഴിഞ്ഞ 20 വര്‍ഷങ്ങളായി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി ഹൂസ്റ്റണിലെ സജീവ സാന്നിധ്യമായ കേരളാ സീനിയേര്‍സ് ഓഫ് ഹൂസ്റ്റന്റെ വര്‍ഷാന്ത്യ പുതുവത്സര സംഗമം വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ സ്റ്റാഫോര്‍ഡ് ദേശി റെസ്റ്റോറന്റില്‍ കൂടിയ സമ്മേളനത്തില്‍ സംഘടനയുടെ സ്ഥാപക നേതാവും ഇപ്പോഴും കരുത്തുറ്റ നേതൃത്വം നല്‍കുന്നതുമായ  പൊന്നു പിള്ള അദ്ധ്യക്ഷത വഹിച്ചു.

പൊന്നു പിള്ളയുടെ പ്രാര്‍ത്ഥന ഗാനത്തിന് ശേഷം സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍  കെന്‍ മാത്യു, ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, പൊന്നു പിള്ള   എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു.

അമേരിക്കയില്‍ എത്തിയിട്ട് 2023 ജനുവരി 1 നു 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പൊന്നു പിള്ളയെ മറിയാമ്മ ഉമ്മന്റെ നേതൃത്വത്തില്‍ വനിതകള്‍ പൊന്നായണിയിച്ചു ആദരിച്ചു. ജീവ കാരുണ്യ, സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ പൊന്നു ചേച്ചിയെ വേദിയില്‍ സന്നിഹിതരായിരുന്ന വിശിഷ്ടാതിഥികള്‍ എല്ലാവരും പ്രകീര്‍ത്തിച്ചു. 20  വര്‍ഷം ഈ സംഘടനയെയും തന്റെ നേതൃപാടവത്തില്‍ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ പ്രത്യേകം പ്രശംസിച്ചു.

തുടര്‍ന്ന് 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഇന്ത്യന്‍ സമൂഹത്തിന്  പ്രത്യേകിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 240 ജൂഡിഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍. കെ. പട്ടേല്‍ എന്നിവരെ പൊന്നാടയണയിച്ച് ആദരിച്ചു. സ്വീകരണത്തിന് മൂന്ന് പേരും നന്ദി പറഞ്ഞു.

രണ്ടാമത്തെ പ്രാവശ്യവും ഉജ്ജ്വല വിജയം  കൈവരിച്ച കൗണ്ടി കോര്‍ട്ട് 3 ജഡ്ജ്  ജൂലി മാത്യു കേരളത്തില്‍ നിന്ന് ആശംസകള്‍ അറിയിച്ചു.

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍  കെന്‍ മാത്യു, തോമസ് നെയ്ച്ചേരില്‍, ഡോ. മനു ചാക്കോ,.ഡോ.ബിജു പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സൈമണ്‍ വാളാച്ചേരില്‍, ഡോ. ജോര്‍ജ് കാക്കനാട്ട്,  ജീമോന്‍ റാന്നി, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജി.കെ.പിള്ള, തോമസ് ചെറുകര, എസ് .കെ.ചെറിയാന്‍, അഡ്വ. മാത്യു വൈരമണ്‍, വാവച്ചന്‍ മത്തായി, നൈനാന്‍ മാത്തുള്ള, ജോണ്‍ കുന്നക്കാട്ട് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ച് സമ്മേളനത്തെ മികവുറ്റതാക്കി.

ചടങ്ങിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു.

ജീമോന്‍ റാന്നി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular