Friday, May 17, 2024
HomeKeralaനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വായനയുടെ ലഹരിയാണ് ഇന്ന് നേരിടുന്ന ലഹരി എന്ന വിപത്തിനെ നേരിടാനുള്ള ഏറ്റവും വലിയ മാര്‍ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അസംബ്ലി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറ ദൃശ്യങ്ങളില്‍ കൂടുതല്‍ മുഴുകിയിരിക്കുകയാണെന്നും എന്നാല്‍ വായനക്കു കൂടുതല്‍ പ്രാധ്യാന്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇ-റീഡിംഗ് നടത്തുകയും അതോടൊപ്പം അച്ചടിച്ച പുസ്തകങ്ങളും പ്രോത്സാഹിപ്പിക്കുകയും വേണം. വായനാ സംഘങ്ങള്‍ നശിക്കുന്നത് അപകടകരമാണെന്നും സാഹിത്യവും രാഷ്ട്രീയവും തമ്മില്‍ ശക്തമായ ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ടി പത്മനാഭനു നല്‍കി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേര്‍ ചടങ്ങിന്‍്റെ ഭാഗമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular