Friday, May 3, 2024
HomeIndiaബഫര്‍ സോണ്‍; കേന്ദ്രത്തിന്‍്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീം കോടതിയില്‍

ബഫര്‍ സോണ്‍; കേന്ദ്രത്തിന്‍്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ സംരക്ഷിത പാര്‍ക്കുകള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടിയുള്ള കേന്ദ്ര സര്‍ക്കാരിന്‍്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

കരട്, അന്തിമ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച പ്രദേശങ്ങളെ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നീക്കം.

17 വന്യജീവി സങ്കേതങ്ങളുടേയും 6 ദേശീയ സംരക്ഷിത പാര്‍ക്കുകളുടേയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയോദ്യാനവും പെരിയാര്‍ വന്യജീവി സങ്കേതവും ഒഴികെ മറ്റെല്ലായിടത്തും കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 23 സംരക്ഷിത പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി ജൂണ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജനുവരി 11ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച മേഖലകള്‍ക്ക് പുറമേ, സര്‍ക്കാരിന്‍്റെ പരിഗണനയിലുള്ള വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിന്‍്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ ജനങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് കേരളത്തിന്‍റെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular