Saturday, May 18, 2024
HomeUSAഎഫ് എ എ കംപ്യൂട്ടർ തകരാറു മൂലം യുഎസ് വിമാന സർവീസുകൾ വ്യാപകമായി തടസപ്പെട്ടു

എഫ് എ എ കംപ്യൂട്ടർ തകരാറു മൂലം യുഎസ് വിമാന സർവീസുകൾ വ്യാപകമായി തടസപ്പെട്ടു

യു എസ് വ്യോമഗതാഗത ഏജൻസി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിൽ (എഫ് എ എ) ഉണ്ടായ കംപ്യൂട്ടർ തകരാറു മൂലം ബുധനാഴ്ച രാജ്യവ്യാപകമായി ഫ്ലൈറ്റുകൾ തടസപ്പെട്ടതായി റിപ്പോർട്ട്. തകരാർ പരിഹരിക്കാൻ അടിയന്തര നടപടി എടുത്തെന്നു എഫ് എ എ അറിയിച്ചു.

രാവിലെ ഇ ടി 6.30നു 700 ഫ്ലൈറ്റുകൾ രാജ്യത്തിനകത്തു മുടങ്ങിയതായി ഫ്ലൈറ്റ്അവെയർ അറിയിച്ചു.

വിമാനങ്ങൾക്കു പറക്കാൻ തടസമുണ്ടാവുന്നതും ആവശ്യമായ മാറ്റങ്ങളും അറിയിക്കുന്ന എഫ് എ എ സംവിധാനം വിവരങ്ങൾ പുതുക്കുന്നില്ല എന്നു വ്യോമഗതാഗത ഏജൻസി അറിയിച്ചു. അതു  ശരിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ എത്ര സമയം എടുക്കും എന്നു തീർച്ചയില്ല.

ഫ്ലൈറ്റ്അവെയർ  നൽകുന്ന കണക്കുകൾ: മൊത്തം വൈകുന്ന ഫ്ലൈറ്റുകൾ 6,845. മൊത്തം റദ്ദാക്കിയത് 1,346.

ഏതാനും വിമാനങ്ങൾ പറക്കുന്നുണ്ടെങ്കിലും വ്യാപകമായി വൈകുന്നു.

FAA computer glitch forces mass cancellation of US flights

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular