Sunday, May 5, 2024
HomeUSAരഞ്ജ് പിള്ള കാനഡയിൽ പ്രവിശ്യാ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നു

രഞ്ജ് പിള്ള കാനഡയിൽ പ്രവിശ്യാ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നു

കാനഡയുടെ യുക്കോൺ പ്രവിശ്യയിൽ പത്താമത്തെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ രഞ്ജ് പിള്ള സ്ഥാനമേൽക്കും. സാൻഡി സിൽവർ നയിക്കുന്ന പ്രവിശ്യാമന്ത്രിസഭയിൽ അംഗമായ ഈ മലയാളിയെ കഴിഞ്ഞ ദിവസം ഭരണ യുക്കോൺ ലിബറൽ പാർട്ടി നേതാവായി എതിരില്ലാതെ തിരഞ്ഞെടുത്തു.

“യുക്കോൺ ലിബറൽ പാർട്ടി എന്നെ നേതാവായി  തിരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമുണ്ട്,” പിള്ള പറഞ്ഞു. യുക്കോണിന്റെ ഭാവിയെ കുറിച്ച് എനിക്ക് ഏറെ പ്രതീക്ഷകളുണ്ട്.”

ഇന്ത്യൻ വംശജൻ പ്രവിശ്യാ പ്രധാനമന്ത്രിയാവുന്നത് കാനഡയിൽ രണ്ടാം വട്ടമാണ്. 2000-2001ൽ ബ്രിട്ടീഷ് കൊളമ്പിയയിൽ ഉജ്ജൽ ദോഷൻജ്  പ്രധാനമന്ത്രി ആയിരുന്നു.

2016 നവംബറിൽ ആദ്യമായി പോർട്ടർ ക്രീക്ക് സൗത്തിൽ നിന്ന് നിയമസഭയിലെത്തിയ പിള്ള ഉപപ്രധാന മന്ത്രി ആയിരുന്നു. ഊർജം, ഖനികൾ, സാമ്പത്തിക വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.

Indian to take over as provincial PM in Canada

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular