Friday, May 3, 2024
HomeUSAറോ ഖന്ന 2024 ൽ പ്രസിഡൻറ് സ്ഥാനത്തേക്കു മത്സരിക്കാൻ സാധ്യതയെന്നു റിപ്പോർട്ട്

റോ ഖന്ന 2024 ൽ പ്രസിഡൻറ് സ്ഥാനത്തേക്കു മത്സരിക്കാൻ സാധ്യതയെന്നു റിപ്പോർട്ട്

ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന 2024 ൽ പ്രസിഡൻറ് സ്ഥാനത്തേക്കു മത്സരിക്കാൻ സാധ്യതയുണ്ടെന്നു ഡെമോക്രാറ്റിക് പാർട്ടി വൃത്തങ്ങൾ പറയുന്നു. കലിഫോണിയയിൽ നിന്നു യുഎസ് സെനറ്റിലേക്കു ഖന്ന മത്സരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ വിവരം.

യുഎസ് ഹൗസിൽ ആറു വർഷമായ ഖന്ന (46) പ്രസിഡന്റ് ജോ ബൈഡനെ വെല്ലുവിളിച്ചു വൈറ്റ് ഹൗസിലേക്കു വഴി തേടുന്ന പ്രശ്നമില്ലെന്നു നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 80 വയസെത്തിയ ബൈഡൻ 2024 ൽ മത്സരിക്കാനിടയില്ല എന്ന റിപ്പോർട്ടുകളും വരുന്നു.

ഖന്നയുടെ പുതിയ നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. ന്യൂ ഹാംഷെയർ, നെവാഡ പ്രൈമറികളിൽ കൈത്തഴക്കമുള്ള ഉപദേഷ്ടാക്കളെ അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. ‘പൊളിറ്റിക്കോ’ പറയുന്നത് അയോവയിൽ ഒരു സ്ഥാപനത്തിന് അദ്ദേഹം പണം നൽകി എന്നാണ്. ആദ്യത്തെ പ്രൈമറി അയോവയിൽ എന്ന രീതി ഡെമോക്രാറ്റുകൾ മാറ്റുന്നതിനു മുൻപായിരുന്നു അത്.

അയോവയിലെ സേജ് സ്ട്രാറ്റജീസ് ഉടമ സ്റ്റേസി വാക്കർ പറയുന്നത് ബൈഡൻ ഇല്ലെങ്കിൽ ഖന്ന മത്സരാർഥികളുടെ പട്ടികയിൽ മുകളിൽ തന്നെ ഉണ്ടാവും എന്നാണ്. സ്ഥാപനത്തിനു അദ്ദേഹം $8,000 നൽകിയെന്നാണ് ‘പൊളിറ്റിക്കോ’ പറയുന്നത്.

ഖന്ന മികച്ച സെനറ്ററാവും എന്നു പറഞ്ഞ ഡെമോക്രാറ്റിക് ഉപദേഷ്ടാവ് കൂട്ടിച്ചേർക്കുന്നത് ബൈഡൻ ഇല്ലെങ്കിൽ ഖന്ന  സ്ഥാനാർഥിയാവാനുള്ള സാധ്യത കാണുന്നു എന്നാണ്. അത് ഉണ്ടാവില്ലെന്നു നേരത്തെ ഖന്ന തന്നെ പറഞ്ഞിരുന്നു.

പഞ്ചാബിൽ നിന്നുള്ള കുടുംബത്തിലെ അംഗമായ ഖന്ന പാർട്ടിയുടെ പുരോഗാമിനഃ വിഭാഗത്തിലെ നേതാവാണ്.

Indian American Ro Khanna may be eyeing 2024 White House run

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular