Friday, May 3, 2024
HomeKeralaകൊച്ചിയില്‍ വീണ്ടും ലഹരി വേട്ട; അസം സ്വദേശി അറസ്റ്റില്‍

കൊച്ചിയില്‍ വീണ്ടും ലഹരി വേട്ട; അസം സ്വദേശി അറസ്റ്റില്‍

കൊച്ചി: എറണാകുളം കളമശേരിയില്‍ വീണ്ടും ഹെറോയിന്‍ വേട്ട. 32 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

അസം സ്വദേശി അഷറഫലി ആണ് കളമശേരി പോലീസിന്റെ പിടിയിലായത്. ദിവസങ്ങളായി കൊച്ചിയില്‍ തുടരുന്ന വ്യാപക ലഹരി പരിശോധനയുടെ ഭാഗമായാണ് അഷ്‌റഫലിയും പിടിയിലായത്.

പോലീസിന്റെ ആദ്യഘട്ട പരിശോധനയില്‍ ഇയാളില്‍ നിന്നും അഞ്ച് ഗ്രാം ഹെറോയിനാണ് പിടികൂടിയത്. വിശദമായ ദേഹപരിശോധനയിലാണ് ആകെ 32 ഗ്രാം ലഹരിമരുന്നുകള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. വരുംദിവസങ്ങളിലും പോലീസിന്റെ പരിശോധന തുടരുമെന്നാണ്
ലഭിക്കുന്ന വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular