Saturday, May 4, 2024
HomeIndiaരാഷ്ട്രപതിയുടെ ഏത് നോമിനിയായാലും കൊള്ളാം, തമിഴരുടെ വികാരം വ്രണപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല; കനിമൊഴി

രാഷ്ട്രപതിയുടെ ഏത് നോമിനിയായാലും കൊള്ളാം, തമിഴരുടെ വികാരം വ്രണപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല; കനിമൊഴി

ചെന്നൈ: തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കണം എന്ന ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പരാമര്‍ശത്തിന് എതിരെ ഡി എം കെ എം പി കനിമൊഴി.

സംസ്ഥാനത്തിന് മറ്റൊരു പേര് നല്‍കി തമിഴരുടെ വികാരം വ്രണപ്പെടുത്തരുതെന്നും രാഷ്ട്രപതിയുടെ ഏത് പ്രതിനിധിയും ഇക്കാര്യം തിരിച്ചറിയുന്നത് നന്നായിരിക്കും എന്നും കനിമൊഴി പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ക്കെതിരായ ശിവാജി കൃഷ്ണമൂര്‍ത്തി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെയും കനിമൊഴി അപലപിച്ചു. ആളുകളെ കുറിച്ച്‌ അനാദരവോടെ സംസാരിക്കാന്‍ തങ്ങള്‍ ആരെയും അനുവദിക്കുന്നില്ല എന്നും. പക്ഷേ, പേര് മാറ്റാന്‍ ശ്രമിച്ചുകൊണ്ടോ സ്വന്തം സംസ്ഥാനത്തെ എന്ത് വിളിക്കണമെന്ന് പറഞ്ഞുകൊണ്ടോ ചിലര്‍ക്ക് തമിഴരുടെ വികാരം വ്രണപ്പെടുത്താന്‍ കഴിയില്ല എന്നും കനിമൊഴി ചൂണ്ടിക്കാട്ടി.

1

രാഷ്ട്രപതിയുടെ ഏതൊരു നോമിനിയും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയതാണ് കനിമൊഴി. നിങ്ങള്‍ ഒരു സംസ്ഥാനത്ത് ആയിരിക്കുമ്ബോള്‍ അവിടെയുള്ള ആളുകളുടെ വികാരങ്ങളെ മാനിക്കുകയും അതിനെ ബഹുമാനിക്കാന്‍ പഠിക്കുകയും വേണം. ഞങ്ങളെ വേദനിപ്പിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ മനപൂര്‍വം ഭിന്നത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് എന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

2

നേരത്തെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അംബേദ്കര്‍, പെരിയാര്‍ എന്നീ പേരുകള്‍ പറയാന്‍ ആര്‍ എന്‍ രവി വിസമ്മതിച്ചിരുന്നു. മാത്രമല്ല പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി നിയമസഭയില്‍ നിന്ന് ആര്‍ എന്‍ രവി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പിന്നീട് തമിഴ്നാടിന് പകരം ‘തമിഴകം’എന്നും ഉപയോഗിക്കാനും അദ്ദേഹം ഡി എം കെയോട് നിര്‍ദ്ദേശിച്ചിരുന്നു.

3

ഇതിന് പിന്നാലെ ഡി എം കെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അംബേദ്കറുടെ പേര് ഉച്ചരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ കശ്മീരിലേക്ക് അയക്കാനും തങ്ങള്‍ അദ്ദേഹത്തെ കൊല്ലാന്‍ അവിടേക്ക് തീവ്രവാദികളെ അയക്കാമെന്നുമായിരുന്നു ശിവാജിയുടെ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡി എ ംകെ താല്‍കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

‘ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം… തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച്‌ വീണ്ടും അടൂര്‍

4

ശിവാജി കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ശിവാജി കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശത്തില്‍ രാജ്ഭവന്‍ തമിഴ്‌നാട് പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്തെ ബി ജെ പി ഘടകം ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular