Wednesday, May 8, 2024
HomeKeralaവോട്ടുചെയ്യാൻ പോകുന്നതിനിടെ കാര്‍ കത്തിനശിച്ചു, പാഞ്ഞെത്തി ഫയര്‍ ഫോഴ്സ്; കോഴിക്കോട് കുടുംബത്തിന് അത്ഭുതകരമായ രക്ഷപ്പെടല്‍

വോട്ടുചെയ്യാൻ പോകുന്നതിനിടെ കാര്‍ കത്തിനശിച്ചു, പാഞ്ഞെത്തി ഫയര്‍ ഫോഴ്സ്; കോഴിക്കോട് കുടുംബത്തിന് അത്ഭുതകരമായ രക്ഷപ്പെടല്‍

കോഴിക്കോട്: വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. കൂടരഞ്ഞി കക്കാടംപൊയിലിലാണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്.

കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്ബുംകാവില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനിടെ കാറിന്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു. ഉടനെ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ ഇറങ്ങി. അല്‍പസമയത്തിനകം കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു. മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular