Friday, May 17, 2024
HomeKeralaഅജ്ഞാതരുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

അജ്ഞാതരുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

കോഴിക്കോട്: മാത്തോട്ടത്ത് അജ്ഞാതരുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. മാത്തോട്ടം സ്വദേശി ഷാനാസ് നിവാസില്‍ ഷിബിലിനെയാണ് (27) നാല് പേരടങ്ങുന്ന അജ്ഞാത സംഘം മര്‍ദിച്ചവശനാക്കിയത്.
ഞായറാഴ്ച രാത്രി പതിനൊന്നരക്ക് ഷിബില്‍ വീട്ടിലേക്ക് ഗേറ്റ് തുറന്ന് കയറുമ്ബോള്‍ പിന്നില്‍ നിന്ന് ഒരാള്‍ വിളിച്ച്‌ തൊട്ടടുത്ത ഒഴിഞ്ഞ പറമ്ബിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച്‌ വേറെ മൂന്നുപേരും കൂടിച്ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കത്തികൊണ്ട് ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേല്‍പിച്ചു. ഇരുമ്ബ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് ഇടതുകാലിന്റെ എല്ലിനും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മാങ്കാവ് സ്വകാര്യ ആശുപത്രിയിലെ അടിയന്തര ചികിത്സക്കുശേഷം യുവാവ് വീട്ടില്‍ കിടപ്പിലാണ്. മാറാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular