Friday, May 17, 2024
HomeIndiaഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു, ചെയ്‌തത് ബി ജെ പി നേതാവാണെന്ന് യാത്രക്കാര്‍; വിമാനം...

ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു, ചെയ്‌തത് ബി ജെ പി നേതാവാണെന്ന് യാത്രക്കാര്‍; വിമാനം രണ്ട് മണിക്കൂറോളം വൈകി

ന്യൂഡല്‍ഹി: യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പരിഭ്രാന്തി പരത്തിയതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഡിസംബര്‍ പത്തിന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് സംഭവം.

ബി ജെ പി എം പി തേജസ്വി സൂര്യയാണ് വിമാനത്തിന്റെ വാതില്‍ തുറന്നതെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എമര്‍ജന്‍സി വാതിലിനടുത്ത് ഇരിക്കുകയായിരുന്ന എംപി അധികൃതരുടെ നിര്‍ദേശമില്ലാതെ വാതില്‍ തുറക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എമര്‍ജന്‍സി വാതില്‍ തുറന്നതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. സുരക്ഷാ പരിശോധനകള്‍ നടത്തിയ ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂര്‍ വൈകി. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular