Friday, May 3, 2024
HomeUSAസാരിയുടുത്ത് ഓക്ക്‌ലാൻഡ് സിറ്റി കൗൺസിൽ അംഗം പ്രതിജ്ഞയെടുത്തു

സാരിയുടുത്ത് ഓക്ക്‌ലാൻഡ് സിറ്റി കൗൺസിൽ അംഗം പ്രതിജ്ഞയെടുത്തു

കാലിഫോർണിയ: ഓക്ക്‌ലാൻഡ്  സിറ്റി കൗൺസിലിലെ വെള്ളക്കാരിയല്ലാത്ത പ്രഥമ വനിതാ അംഗമായി ഇന്ത്യൻ അമേരിക്കൻ ജനനി രാമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ഡിസ്‌ട്രിക്‌ട് 4 പ്രതിനിധിയായ ജനനി 30 വയസിൽ കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.

നവംബർ 8 ഇടക്കാല തിരഞ്ഞെടുപ്പിൽ പടുകൂറ്റൻ വിജയം കൊയ്ത ജനനി സാരിയുടുത്താണ് പ്രതിജ്ഞ എടുത്തത്. ദക്ഷിണേന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമായ അവർ നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മികച്ച ഗായിക കൂടിയാണ്.

“എന്നിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും നന്ദി,” ജനനി പറഞ്ഞു. “പ്രതിജ്ഞ എടുക്കുമ്പോൾ പ്രിയപ്പെട്ടവർ കൂടെയുള്ളതിൽ ഏറെ സന്തോഷം. നമുക്കു ജോലി തുടങ്ങാം.”

സ്റ്റാൻഫോഡിലും ബെർക്കിലി ലോ സ്കൂളിലും നിന്ന് ബിരുദം നേടിയ ജനനി അക്രമം തടയാനുള്ള പ്രസ്ഥാനങ്ങളിൽ സജീവമാണ്. ഈസ്റ്റ് ബേ നിവാസി കലിഫോണിയ കമ്മിഷൻ ഫോർ എ പി ഐ അമേരിക്കൻ അഫെയേഴ്സിന്റെ കമ്മീഷണറുമാണ്.

നേരത്തെ സിറ്റി ഓഫ് ഓക്‌ലാൻഡ് പബ്ലിക് എത്തിക്‌സ് കമ്മിഷൻ അംഗമായിരുന്നു. പിന്നീട് വീടുകളിലെ അക്രമങ്ങൾ തടയാനുള്ള പരിപാടിയുടെ ഭാഗമായി അഞ്ചു സാമൂഹ്യ ആരോഗ്യ ക്ലിനിക്കുകളിൽ മെഡിക്കൽ സ്റ്റാഫിനും അഭിഭാഷകർക്കും പരിശീലനം നൽകി. പൊതു വിദ്യാഭ്യാസ പരിപാടികൾക്കും നേതൃത്വം നൽകി.

വെറും 16 വയസുള്ളപ്പോൾ ജനനി വേണ്ടത്ര വിഭവശേഷിയില്ലാത്ത സ്കൂളുകളിൽ ലൈബ്രറികൾ തുറക്കാൻ സഹായിക്കുന്ന സേവന സംഘടനയ്ക്ക് രൂപം നൽകി.

Indian American sworn in as first woman of color in Okland city council

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular