Monday, May 6, 2024
HomeIndiaബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ തുടരും; 2024 ജൂണ്‍ വരെ കാലാവധി നീട്ടി

ബി.ജെ.പി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ തുടരും; 2024 ജൂണ്‍ വരെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ കാലാവധി നീട്ടി. 2024 ജൂണ്‍ വരെ നദ്ദ ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. തീരുമാനം ഐകകണ്‌ഠ്യേനയാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് നദ്ദയുടെ പേര് നിര്‍ദേശിച്ചത്.

കോവിഡ് കാലത്ത് അടക്കം പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നദ്ദക്ക് കഴിഞ്ഞെന്ന് അമിത് ഷാ പറഞ്ഞു. നദ്ദയുടെ കീഴില്‍ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കെ.സുരേന്ദ്രന്‍ തന്നെ സംസ്ഥാന അധ്യക്ഷനായി തുടരും. സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ക്ക്‌ അദ്ദേഹത്തിനെതിരെ അതൃപ്തിയുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള സംസ്ഥാന അധ്യക്ഷന്‍മാര്‍ തുടരട്ടെ എന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ഒരു നേതൃമാറ്റം വേണ്ടെന്നാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular