Friday, May 17, 2024
HomeIndiaസാമൂഹ്യവിരുദ്ധര്‍ കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു, കൈ ചില്ലിനിടയില്‍ കുടുക്കി 15 മീറ്ററോളം വലിച്ചിഴച്ചു: ഡല്‍ഹി വനിതാ...

സാമൂഹ്യവിരുദ്ധര്‍ കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചു, കൈ ചില്ലിനിടയില്‍ കുടുക്കി 15 മീറ്ററോളം വലിച്ചിഴച്ചു: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കുനേരെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനുനേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ, രാത്രികാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനിടെ ഡല്‍ഹി എയിംസിനടുത്താണ് സംഭവം നടന്നത്.
കാറില്‍ സ്ഥലത്തെത്തിയ സമൂഹവിരുദ്ധസംഘത്തിലെ അംഗമായ വിഹാര്‍ സ്വദേശി ഹരീഷ് ചന്ദ്ര (47) സ്വാതിയോട് അസഭ്യം പറയുകയും കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോള്‍ മദ്യലഹരിയിലായിരുന്ന ഹരീഷ് കാറോടിച്ചു പോയി.
എന്നാല്‍ അല്പസമയത്തിനുള്ളില്‍ മടങ്ങിയെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഡ്രൈവറുടെ സൈഡ് വിന്‍ഡോയ്ക്കു സമീപംചെന്ന് സ്വാതി കൈചൂണ്ടി കയര്‍ക്കുന്നതിനിടെ പ്രതി കാറിന്റെ ചില്ലുയര്‍ത്തി സ്വാതിയുടെ കൈ ചില്ലിനിടയില്‍ കുടിക്കുകയും തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് 15 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹരീഷ് ചന്ദ്രയെ അരമണിക്കൂറിനകം അറസ്റ്റ് ചെയ്തതായി തെക്കന്‍ ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചന്ദന്‍ ചൗധരി പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular