Thursday, May 2, 2024
HomeKeralaകൂട്ടുകാരന്‍റെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 14 വര്‍ഷം കഠിന തടവ്

കൂട്ടുകാരന്‍റെ ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 14 വര്‍ഷം കഠിന തടവ്

തൃശൂര്‍: കൂട്ടുകാരന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

പ്രതിക്ക് പതിനാല് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെ ആണ് തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷിച്ചത്. 2011 ഒക്ടോബറിലാണ് പീഡനം നടന്നത്. വീടിന് മുന്നില്‍ കളിച്ച്‌ കൊണ്ടിരുന്ന ഒന്‍പതു വയസുകാരിയെ മുല്ലപ്പൂ പറിച്ച്‌ തരാമെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

തുടര്‍ന്ന് സഹോദരിയോടൊത്ത് കടയില്‍ പോയ കുഞ്ഞ് പ്രതിയെ കണ്ട് പേടിച്ച്‌ കാര്യങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. ഗുരുവായൂര്‍ പോലീസ് ആണ് കേസ് അന്വേഷിച്ചത്. വിചാരണ തുടങ്ങിയതിനു ശേഷം പ്രതി ഒളിവില്‍ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയി. എന്നാല്‍ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തതോടെ ജാമ്യമില്ലാതെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular