Saturday, May 18, 2024
HomeIndia'ഞങ്ങള്‍ മദ്രസകളുടെ എണ്ണം കുറക്കും, രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും' -അസം മുഖ്യമന്ത്രി ഹിമന്ത

‘ഞങ്ങള്‍ മദ്രസകളുടെ എണ്ണം കുറക്കും, രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും’ -അസം മുഖ്യമന്ത്രി ഹിമന്ത

സമില്‍ മദ്രസകളുടെ എണ്ണം കുറക്കുമെന്നും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

മദ്രസകളിലൂടെ പൊതു വിദ്യാഭ്യാസം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായും ശനിയാഴ്ച അദ്ദേഹം അറിയിച്ചു. ‘ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുകയാണ്. സ്ഥാപനങ്ങളില്‍ പൊതുവിദ്യാഭ്യാസം നടപ്പാക്കുകയും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ഇക്കാര്യത്തില്‍ സമുദായത്തോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. അവര്‍ അസം സര്‍ക്കാറിനെ സഹായിക്കുന്നുമുണ്ട്’ -ബിശ്വ ശര്‍മ വ്യക്തമാക്കി.

തീവ്ര ആശയങ്ങള്‍ പഠിപ്പിക്കുന്ന ചെറിയ മദ്രസകളെ വലുതില്‍ ലയിപ്പിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഭാസ്‌കര്‍ ജ്യോതി മഹന്ത തിങ്കളാഴ്ച പറഞ്ഞിരുന്നു. സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനായി സര്‍വേ നടന്നുവരികയാണെന്നും ജ്യോതി മഹന്ത ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular