Monday, May 20, 2024
HomeKeralaസ്വര്‍ണവില വീണ്ടും കൂടി; റെക്കോഡിലേക്ക് കുതിക്കുന്നു

സ്വര്‍ണവില വീണ്ടും കൂടി; റെക്കോഡിലേക്ക് കുതിക്കുന്നു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 5235 രൂപയായി. പവന് 80 രൂപ കൂടി 41,880 രൂപയിലെത്തി.

ജനുവരി മുതല്‍ 41,000 മുകളില്‍ നില്‍ക്കുന്ന സ്വര്‍ണ വില 42,000ത്തിനു തൊട്ടടുത്ത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. 2020 ആഗസ്ത് ഏഴിനാണ് സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. അന്ന് പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular