Friday, May 17, 2024
HomeKeralaഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനു തുടക്കം.

രാവിലെ ഒമ്ബത് മണിയോടെയാണ് നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍ ഷംസീറും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. സംസ്ഥാനത്തിന്‍റെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ബജറ്റ് സമ്മേളനമാണ് നടക്കുന്നത്. 33 ദിവസം നീളുന്ന സമ്മേളനം ഫെബ്രുവരി മൂന്നിനു അവതരിപ്പിക്കും. 6 മുതല്‍ 8 വരെയാണ് ബജറ്റിന്‍ മേലുള്ള പൊതുചര്‍ച്ച. 2023-24 വര്‍ഷത്തെ സാമ്ബത്തിക നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്‌ 22 വരെ സമ്മേളനം നടക്കും. ബജറ്റിന്‍മേലുള്ള രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്.

ഇന്നത്തെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷം, ജനുവരിയില്‍ ബുധനാഴ്ച ഒരു ദിവസം മാത്രമേ സഭയുണ്ടാകൂ. ബാക്കി ദിവസം അവധിയായിരിക്കും. ഫെബ്രുവരി ഒന്നിനു പുനരാരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി 10 നു വീണ്ടും അവധിയില്‍ പ്രവേശിക്കും. ഇത് ഫെബ്രുവരി 27 ന് ആരംഭിച്ച്‌ മാര്‍ച്ച്‌ 30 ന് അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular