Friday, May 10, 2024
HomeKeralaഅമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹതയില്‍ അന്വേഷണം

അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹതയില്‍ അന്വേഷണം

കുണ്ടംകുഴി: കാസര്‍ഗോഡ് ബേഡഡുക്ക കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചന്ദ്രന്റെ ഭാര്യ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണിയുടെ മൃതദേഹം അടുക്കളയുടെ സമീപം ഷെഡില്‍ തൂങ്ങിയ നിലയിലും ശ്രീനന്ദയെ വീട്ടിനകത്ത് കിടക്കുന്ന നിലയിലുമാണ് കണ്ടത്.
രാവിലെ മുതല്‍ ഫോണ്‍ വിളിച്ച്‌ കിട്ടാത്തതിനാല്‍ വൈകിട്ട് അഞ്ചരയോടെ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. ബീഡിതെറുപ്പ് തൊഴിലാളിയാണ് നാരായണി. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ചന്ദ്രന്‍ കഴിഞ്ഞദിവസമാണ് ഊട്ടിലേക്ക് പോയത്. സംഭവത്തില്‍ ബേഡകം പോലീസ് അന്വേഷണം തുടങ്ങി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular