Saturday, May 11, 2024
HomeKeralaനവവധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍; പ്രതി പതിനാറ് വയസുമുതല്‍ തന്നെ ലൈംഗിക പീഡനത്തിന്...

നവവധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍; പ്രതി പതിനാറ് വയസുമുതല്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് യുവതി

മ്ബലപ്പുഴ : നവവധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ വ്യാപാരി അറസ്റ്റില്‍. കരൂര്‍ മാളിയേക്കല്‍ നൈസാം എന്ന 47-കാരനാണ് അറസ്റ്റിലായത്.
യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ നൈസാം , ഇയാളുടെ ഹാര്‍ഡ് വെയര്‍ വ്യാപാര സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തിലേറെയായി ജോലി ചെയ്തിരുന്ന യുവതിയെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കി വരികയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 18ന് വിവാഹിതയായ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഇവിടെ നടത്തിയ പരിശോധനയില്‍, വിവാഹത്തിന് മുന്‍പേ യുവതി ഗര്‍ഭിണിയാണെന്ന വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞതോടെയാണ് അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.
നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയുടെ വിവാഹം നടത്തിയത്.

അതേസമയംണ്, തന്നെ 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. ഒരിക്കല്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കടയില്‍ നിന്നും പുറത്താക്കിയ നൈസാം മാസങ്ങള്‍ക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു .

ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിന്‍മേല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.ഇരയുടെ കുടുംബത്തിന്റെ സാമ്ബത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം.
നൈസാമിനെ പ്രദേശവാസികള്‍ തടഞ്ഞു വച്ചു മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു .
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular