Saturday, May 18, 2024
HomeGulfകുട്ടികള്‍ക്ക് ചികിത്സ സഹായം; നാസര്‍ ഹുസൈന്‍ ഇന്ന് മലകയറും

കുട്ടികള്‍ക്ക് ചികിത്സ സഹായം; നാസര്‍ ഹുസൈന്‍ ഇന്ന് മലകയറും

ദുബൈ: ജലീലിയ ഫൗണ്ടേഷന്‍ വഴി കുട്ടികള്‍ക്ക് ചികിത്സ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം മേലാറ്റൂര്‍ സ്വദേശി നാസര്‍ ഹുസൈന്‍ തിങ്കളാഴ്ച മലകയറാനൊരുങ്ങുന്നു.

ന്യൂ ഇയര്‍ ചലഞ്ച് വി.1 എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചിലൂടെ റാസല്‍ഖൈമയിലെ ജബല്‍ ജെയ്സ്, ജബല്‍ യബാന, ജബല്‍ റഹബ എന്നിവ താണ്ടാനാണ് നാസറിന്‍റെ പദ്ധതി. തിങ്കളാഴ്ച പുലര്‍ച്ച ആറിന് തുടങ്ങുന്ന ഹൈക്കിങ് ചൊവ്വാഴ്ച അവസാനിക്കും.

യു.എ.ഇയിലെ ആരോഗ്യ മേഖലയിലെ പഠനത്തിനും സഹായങ്ങള്‍ക്കുമായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രൂപം നല്‍കിയ ജീവകാരുണ്യ സ്ഥാപനമാണ് അല്‍ ജലീലിയ ഫൗണ്ടേഷന്‍. സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ‘ഫറ’ പദ്ധതിയിലേക്ക് ഫണ്ട് നല്‍കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രഥമ ലക്ഷ്യം. യാത്രയിലുടനീളം സമൂഹ മാധ്യമങ്ങളിലൂടെ സഹായാഭ്യര്‍ഥന ജനങ്ങളിലേക്കെത്തിക്കും. 30 ദിവസത്തിനുള്ളില്‍ 20 ലക്ഷം ദിര്‍ഹം സംഭാവന ചെയ്യുക എന്നതാണ് ലക്ഷ്യം.

ഹൈക്കിങ്ങിനുശേഷം മറ്റു പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പണം നേരിട്ട് ജലീലിയ ഫൗണ്ടേഷന്‍റെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. യു.എ.ഇയിലെ സാഹസിക വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും നാസറിന്‍റെ യാത്രക്കുണ്ട്. ജബല്‍ ജെയ്സിന്‍റെ താഴ്ഭാഗമായ വാദിബിഹില്‍നിന്നാണ് യാത്ര തുടങ്ങുന്നത്. 50ലേറെ കിലോമീറ്റര്‍ മല കയറണം. ആദ്യ ദിവസം കുറച്ച്‌ ദൂരം ഹൈക്ക് ചെയ്യാന്‍ മറ്റുള്ളവരുമുണ്ടാകും. യാത്ര സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ അടക്കം ജലീലിയ ഫൗണ്ടേഷന് സംഭാവന നല്‍കും. മുമ്ബും യു.എ.ഇയുടെ വിവിധ മലനിരകള്‍ കീഴടക്കി ശ്രദ്ധേയനായിട്ടുണ്ട് നാസര്‍ ഹുസൈന്‍. യു.എ.ഇയിലെ പ്രധാന ഹൈക്കര്‍മാരില്‍ ഒരാളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular