Sunday, May 19, 2024
HomeGulfമാതാവ് ജയിലില്‍ : ഒറ്റപ്പെട്ട മൂന്നു കുട്ടികള്‍ക്ക് കാവലായി ദുബൈ പൊലീസ്

മാതാവ് ജയിലില്‍ : ഒറ്റപ്പെട്ട മൂന്നു കുട്ടികള്‍ക്ക് കാവലായി ദുബൈ പൊലീസ്

ദുബൈ : കേസിലുള്‍പ്പെട്ട് ജയിലിലടയ്ക്കപ്പെട്ട വിധവയുടെ മൂന്നു കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി ദുബൈ പൊലീസ്.

കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഉള്‍പ്പെട്ട് ജയിലിലായ സ്ത്രീ ആദ്യ ഘട്ടത്തില്‍ കുട്ടികള്‍ അപാര്‍ട്ട്മെന്‍റില്‍ തനിച്ചാണെന്ന കാര്യം പൊലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. സാമൂഹിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയാല്‍ കുട്ടികള്‍ വേര്‍പെട്ടുപോകുമെന്ന് ഭയന്നതാണ് ഇക്കാര്യം മറച്ചുവെക്കാനുണ്ടായ സാഹചര്യമെന്ന് ഇവര്‍ പറയുന്നു.

ജയിലില്‍ നിന്ന് വൈകാതെ മോചിതയാകുമെന്നും സ്ത്രീ കരുതിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടതോടെ മക്കള്‍ തനിച്ചാണെന്ന കാര്യം ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. സാമ്ബത്തിക പ്രയാസം കാരണം പണമടക്കാത്തതിനാല്‍ ഇവര്‍ താമസിച്ച അപാര്‍ട്ട്മെന്‍റിന്‍റെ കുടിവെള്ള, വൈദ്യൂതി വിതരണം നിലച്ച നിലയിലായിരുന്നു. ജയിലിലേക്ക് പോകുന്നതിന് മുമ്ബായി സ്ത്രീ ഒരു സുഹൃത്തിനെ കുട്ടികളെ ശ്രദ്ധിക്കാന്‍ ഏല്‍പിച്ചിരുന്നു.

എന്നാല്‍, കുട്ടികളുടെ കാര്യം അറിഞ്ഞതോടെ പൊലീസ് അതിവേഗം വിഷയത്തില്‍ ഇടപെട്ടു. ഒമ്ബതും 12ഉം 15ഉം വയസ്സുള്ള മൂന്ന് കുട്ടികളെയാണ് പൊലീസ് അപാര്‍ട്ട്മെന്‍റില്‍ കണ്ടെത്തിയത്. ഷാര്‍ജ സാമൂഹിക സേവന വകുപ്പിന്‍റെ ബാലാവകാശ സംരക്ഷണ വകുപ്പ് അധികൃതരുടെ സഹകരണത്തോടെയാണ് കുട്ടികളുടെ കാര്യത്തില്‍ പൊലീസ് ഇടപെട്ടത്.

മാതാവിന്‍റെ ആഗ്രഹംപോലെ കുട്ടികളെ വേര്‍പെടുത്താതെ സംരക്ഷിക്കാനാണ് പൊലീസ് തീരുമാനിച്ചത്. ജയില്‍ മോചിതയാകുന്നതു വരെ കുട്ടികളുടെ സംരക്ഷണത്തിന് മറ്റു ബന്ധുക്കളില്ലാത്തതിനാല്‍ വനിത പൊലീസ് ഉദ്യോഗസ്ഥ തന്നെ സേവനത്തിനായി രംഗത്തെത്തി.

ഹ്യൂമാനിറ്റേറിയന്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് മൂന്ന് കുട്ടികള്‍ക്കും പ്രതിമാസ ചെലവിനുള്ള സാമ്ബത്തിക സഹായം ലഭ്യമാക്കുകയും എല്ലാ വാടക, യൂട്ടിലിറ്റി ബില്ലുകളും അടച്ചുതീര്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മൂന്നു കുട്ടികളും ആരോഗ്യത്തോടെ ഒരുമിച്ചു കഴിയുകയാണെന്നും മാതാവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുബൈ വനിത ജയില്‍ ഡയറക്ടര്‍ കേണല്‍ ജാമില അല്‍ സആബി പറഞ്ഞു.

കുട്ടികളെ ഏെറ്റടുത്ത ഉദ്യോഗസ്ഥ മാതാവ് ജയില്‍ മോചിതയാകുന്നതുവരെ കുട്ടികളെ സംരക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular