Thursday, May 9, 2024
HomeKeralaകളിപ്പാട്ടത്തിനൊപ്പം എംഡിഎംഎ കടത്തിയ യുവാവ് കൊല്ലം കൊട്ടാരക്കരയില്‍ പിടിയില്‍

കളിപ്പാട്ടത്തിനൊപ്പം എംഡിഎംഎ കടത്തിയ യുവാവ് കൊല്ലം കൊട്ടാരക്കരയില്‍ പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊല്ലം പട്ടത്താനം സ്വദേശി അമല്‍ (24)നെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച്‌ കൊല്ലത്ത് വില്‍പ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ പോയി വരും വഴി കൊട്ടാരക്കരയില്‍ ബസ് ഇറങ്ങിയപ്പോഴാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാന്‍സാഫ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്ര വലിയ തോതില്‍ ലഹരി മരുന്നു വാങ്ങിക്കാന്‍ പണം മുടക്കിയത് ആരെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular