Saturday, May 18, 2024
HomeKeralaകേരളത്തിലേക്ക് വന്‍തോതില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തലവന്‍ അറസ്റ്റില്‍

കേരളത്തിലേക്ക് വന്‍തോതില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തലവന്‍ അറസ്റ്റില്‍

തിരൂര്‍ : സംസ്ഥാനത്തേക്ക് വന്‍തോതില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തലവന്‍ അറസ്റ്റില്‍. കോടഞ്ചേരി തെയ്യപ്പാറ കോരന്‍ ചോലമ്മല്‍ വീട്ടില്‍ മുഹമ്മദ്‌ റിഹാഫാണ് (26) പിടിയിലായത്.

തിരൂര്‍ ഡിവൈഎസ്പി കെ.എം. ബിജുവും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബംഗളൂരു കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. വളാഞ്ചേരിയില്‍ കഴിഞ്ഞ േമയില്‍ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയ സംഘത്തലവനാണ് അറസ്റ്റിലായ മുഹമ്മദ്‌ റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച്‌ പോലീസ് ചെന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular