Wednesday, May 8, 2024
HomeKeralaബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍

ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍. തോന്നയ്ക്കല്‍ പാട്ടത്തിന്‍കര ബഥനി ഭവനില്‍ പോപ്പി എന്ന ജോജിന്‍ എന്ന 26-കാരനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗലപുരം ജങ്ഷനിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങാനെത്തിയ മംഗലപുരം സ്വദേശി ബാബുലാലിന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. തുടര്‍ന്ന് ബാബുലാല്‍ പൊലീസില്‍ വിവരം അറിയിച്ചു.
ഹോട്ടല്‍ ഉടമ പറഞ്ഞതനുസരിച്ച്‌ പ്രതിയുടെ രൂപം മനസ്സിലാക്കിയ പൊലീസ് ജോജിന്റ വീട്ടിലെത്തി.

ജോജിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച വണ്ടി കല്ലൂര്‍ പാലത്തിനടിയില്‍ ഒളിപ്പിച്ചെന്ന് മനസ്സിലായത്. മംഗലപുരം എസ്.എച്ച്‌.ഒ സിജു കെ.എല്‍. നായരും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ പോത്തന്‍കോട് സ്റ്റേഷനിലും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular