Saturday, May 18, 2024
HomeIndiaഓഹരി വിപണി: അദാനിക്ക് ഇന്ന് നിര്‍ണായകം

ഓഹരി വിപണി: അദാനിക്ക് ഇന്ന് നിര്‍ണായകം

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിര്‍ണായകം.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്ബനികള്‍ക്ക് ഈ ആഴ്ചത്തെ വ്യാപാരം ആരംഭിക്കുന്ന ഇന്നും നഷ്ടം നേരിടുമോ എന്നതാണ് നിക്ഷേപകര്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഓഹരി വിപണിയെ ഒന്നാകെ ബാധിക്കുമെന്ന ചിന്തയാണ് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ഓഹരി വിപണിയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകര്‍ക്ക് 10.73 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

അദാനി ഗ്രൂപ്പ് കമ്ബനികളുടെ ചെയര്‍മാനായ ഗൗതം അദാനിയുടെ ആസ്തിയില്‍ നാലുലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ലോക സമ്ബന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular