Saturday, May 18, 2024
HomeIndiaബി.ബി.സി ഡോക്യുമെന്ററി നിരോധിക്കാനുള്ള നീക്കം ചോദ്യം ചെയ്യുന്ന ഹരജി സുപ്രീംകോടതി പരിഗണിക്കും

ബി.ബി.സി ഡോക്യുമെന്ററി നിരോധിക്കാനുള്ള നീക്കം ചോദ്യം ചെയ്യുന്ന ഹരജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002 ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി ഫെബ്രുവരി ആറിന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്കുകളുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.

ഇന്ത്യ: മോദി ചോദ്യം’ നിരോധനം ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ പി.എസ്. നരസിംഹ,ജെ.ബി.പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും അടുത്തിടെ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പ്രചാരണമാണ് ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular