Friday, May 3, 2024
HomeKeralaകേരളത്തില്‍ വ്യവസായ അന്തരീക്ഷം അനുകൂലം: മന്ത്രി പി രാജീവ്

കേരളത്തില്‍ വ്യവസായ അന്തരീക്ഷം അനുകൂലം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ അന്തരീക്ഷം അനുകൂലമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകള്‍ പാലിച്ച്‌ നല്ല രീതിയില്‍ മുന്നോട്ടുപോകാമെന്നും മന്ത്രി വ്യക്തമാക്കി.ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ പ്രതികരണം.ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ അഞ്ചാംസ്ഥാനത്തുനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍ വ്യവസായം ആരംഭിക്കുന്നതിന് വേണ്ടി മൂവായിരം ആദിവാസി തൊഴിലാളികളെ ജയിലിലടച്ചതും നാം കാണേണ്ടതുണ്ട്.

കേരളത്തിലെ വ്യവസായ അന്തരീക്ഷം പൊതുവേ അനുകൂലസ്ഥിതിയിലാണ്.കേരളത്തില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലയെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular