Saturday, May 18, 2024
HomeIndiaഉയര്‍ന്ന പിഎഫ്‌ പെന്‍ഷന്‍: കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന്‌ ജോണ്‍ബ്രിട്ടാസ്‌ എംപി

ഉയര്‍ന്ന പിഎഫ്‌ പെന്‍ഷന്‍: കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന്‌ ജോണ്‍ബ്രിട്ടാസ്‌ എംപി

ന്യൂഡല്‍ഹി : ശമ്ബളത്തിന് ആനുപാതികമായ ഉയര്‍ന്ന പിഎഫ് പെന്‍ഷന് വഴിയൊരുക്കിയ സുപ്രീംകോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ബ്രിട്ടാസ് എംപി കേന്ദ്ര തൊഴില്‍മന്ത്രിക്ക് കത്ത് നല്‍കി.

നിലവില്‍ ഇപിഎസ് പദ്ധതിയില്‍ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 പേര്‍ പദ്ധതിയില്‍ തുടരുന്നുണ്ട്. വിരമിച്ച ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും ആയിരം രൂപയില്‍ കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നത്. നിഷ്ക്രിയമായ അക്കൗണ്ടുകളില്‍ 4000 കോടിയോളം നിലവിലുണ്ട്. 2022 മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ഇപിഎഫ്‌ഒ കോര്‍പ്പസ് 18,64,136 കോടിയുണ്ട്. ഇതില്‍ 6,89,210.72 കോടി ഇപിഎസ് വിഹിതമാണ്. വര്‍ഷങ്ങള്‍ നീണ്ട് നിയമപോരാട്ടത്തിന് ഒടുവിലാണ് ജീവനക്കാര്‍ ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കുന്ന ഉത്തരവ് നേടിയത്.

ഈ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കാന്‍ വേണ്ട എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കാന്‍ ഇപിഎഫ്‌ഓയ്ക്ക് തൊഴില്‍മന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കണമെന്നും ജോണ്‍ബ്രിട്ടാസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular