Sunday, May 5, 2024
HomeIndiaഅജിത് ഡോവലിനെ മാറ്റിയില്ലെങ്കില്‍ മോദി രാജി വെക്കേണ്ടി വരും: സുബ്രമണ്യന്‍ സ്വാമി

അജിത് ഡോവലിനെ മാറ്റിയില്ലെങ്കില്‍ മോദി രാജി വെക്കേണ്ടി വരും: സുബ്രമണ്യന്‍ സ്വാമി

ന്യഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിവെച്ച്‌ പുറത്തുപോകേണ്ടിവരുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സുബ്രമണ്യന്‍ സ്വാമി.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ഡോവലിനെ എന്‍.എസ്.എ പദവിയില്‍ നിന്ന് മോദി പുറത്താക്കണം. പെഗാസസ് ടെലിഫോണ്‍ ടാപ്പിംഗ്, വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് വരാനിരിക്കുന്ന അതിനേക്കാള്‍ ഭയാനകമായ ഒന്നില്‍ ഉള്‍പ്പെടെ നിരവധി തവണ അദ്ദേഹം വിഡ്ഢിത്തം കാണിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 2023 പകുതിയോടെ മോദിക്കും രാജിവെക്കേണ്ടി വന്നേക്കാം”. അദ്ദേഹേം ട്വീറ്റ് ചെയ്തു.

ബി.ജി.പിക്കുള്ളിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനാണ് സുബ്രമണ്യന്‍ സ്വാമി. മുമ്ബ് നിരവധി തവണ ഇത്തരം പരാമര്‍ശങ്ങളുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്. രാമസേതു മുറിച്ച്‌ വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നതിലുള്ള രാമ കോപമാണ് അദാനി ഗ്രൂപ്പ് നേരിടുന്ന തകര്‍ച്ചക്ക് കാരണമെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അദാനിയുടെ വിഴിഞ്ഞം തുരമുഖം കാരണമാണ് രാമസേതുവിനെ പൈതൃക സ്മാരകമാക്കാന്‍ മേദി വിസമ്മതിക്കുന്നതെന്നും അദാനിയുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്ത് ലേലം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് മുമ്ബ് അക്ഷയ് കുമാര്‍ ചിത്രം ‘രാം സേതു’വിനെതിരെ സുബ്രമണ്യന്‍ സ്വാമി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ രാമസേതു ചരിത്രം വളച്ചൊടുക്കുന്നുവെന്ന് ആരോപിച്ച്‌ അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. എല്ലാവര്‍ക്കും സുബ്രമണ്യന്‍ സ്വാമി വക്കീല്‍ നോട്ടിസ് അയച്ചിരിന്നു.

തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ‘മുംബൈ സിനിമക്കാര്‍ക്ക് (വസ്തുതകളെ) വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം സ്വഭാവമുണ്ട്. അവരെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച്‌ പഠിപ്പിക്കാന്‍ അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേനെ രാമസേതു ഇതിഹാസം വളച്ചൊടിച്ച ചലച്ചിത്ര നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ടുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.”-ട്വീറ്റില്‍ അദ്ദേഹം അറിയിച്ചു.

ഇതിനുമുന്‍പും അക്ഷയ് കുമാറിനെതിരെ സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. രാമസേതു വിഷയത്തില്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ താരത്തിനെതിരെ ബി.ജെ.പി നേതാവ് ഭീഷണിയുയര്‍ത്തിയത്. അക്ഷയ് കുമാറിനെ കാനഡയിലേക്ക് നാടുകടത്തണമെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular