Friday, May 17, 2024
HomeUSAചാര ബലൂണെന്ന് സംശയം, ആറ് റഷ്യന്‍ ബലൂണുകള്‍ വെടിവച്ച്‌ വീഴ്ത്തി യുക്രെയ്ന്‍

ചാര ബലൂണെന്ന് സംശയം, ആറ് റഷ്യന്‍ ബലൂണുകള്‍ വെടിവച്ച്‌ വീഴ്ത്തി യുക്രെയ്ന്‍

വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ ബലൂണുകള്‍ വെടിവച്ച്‌ വീഴ്ത്തിയതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം.

ആറ് റഷ്യന്‍ ബലൂണുകളാണ് വ്യോമാതിര്‍ത്തി ലംഘിച്ച്‌ യുക്രെയ്ന്‍ ആകാശത്തെത്തിയത്. തലസ്ഥാനമായ കീവിലുള്‍പ്പെടെ അടിയന്തര സന്ദേശങ്ങള്‍ സൈന്യം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബലൂണുകള്‍ വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെ റഷ്യ നടത്തിയ നീക്കമാണെന്നാണ് വിലയിരുത്തല്‍. ചാരബലൂണാണോയെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ യുക്രെയ്ന്‍ ശേഖരിച്ച്‌ വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഹസ്യാന്വേഷണ ഉപകരണങ്ങള്‍ വഹിക്കാന്‍ കഴിവുളള ബലൂണുകളാണിതെന്ന് യുക്രെയ്ന്‍ വിലയിരുത്തുന്നു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ആകാശത്ത് മിസൈല്‍ സാന്നിധ്യം കണ്ടെത്തുന്നതിനായി യുക്രെയ്ന്‍ പ്രത്യേക സൈറണ്‍ സംവിധാനം ഒരുക്കിയിരുന്നു. ഇത് ബലൂണിന്റെ സാന്നിധ്യം വേഗത്തില്‍ തിരിച്ചറിയുന്നതിന് സഹായകമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular