Saturday, May 18, 2024
HomeKeralaനടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലാണ് വിചാരണ കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് ഹൈക്കോടതി ചോദിച്ചതിന് മറുപടിയായാണ് വിചാരണ കോടതി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

കേസില്‍ വിചാരണ നീണ്ടു പോയതിന്‍റെ ഭാഗമായി 6 കൊല്ലമായി വിചാരണ തടവുകാരനായി താന്‍ തുടരുകയാണെന്നും അതിനാല്‍ സ്വാഭാവിക നീതിക്ക് അര്‍ഹതയുണ്ടെന്നും പള്‍സര്‍ സുനി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിചാരണകോടതിയോട് വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് ഹൈക്കോടതി ചോദിച്ചത്. ഈ മാസം 27 ന് ഇത് സംബന്ധിച്ച ഹരജി വീണ്ടും പരിഗണിക്കും.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് സത്യവാങ്മൂലം നല്‍കിയിരുന്നു. വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular