Monday, May 20, 2024
HomeKerala'സ്വന്തമായി വാഹനമുണ്ടോ? ടെസ്റ്റിന് എത്തിക്കോ' എന്ന് മന്ത്രി! ഇന്ന് മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്; സമരക്കാരെ...

‘സ്വന്തമായി വാഹനമുണ്ടോ? ടെസ്റ്റിന് എത്തിക്കോ’ എന്ന് മന്ത്രി! ഇന്ന് മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്; സമരക്കാരെ കണ്ടില്ലെന്ന് നടിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തെ വകവയ്‌ക്കാതെ പരിഷ്കരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്.

ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്താനാണ് നിർദ്ദേശം. ടെസ്റ്റ് നടത്താൻ പകരം ഗ്രൗണ്ടുകള്‍ കണ്ടെത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പൊലീസ് സംരക്ഷണത്തിലാകും ടെസ്റ്റ് നടത്തുക.

കെഎസ്‌ആർടിസിയുടെ സ്ഥലങ്ങള്‍ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം സാധ്യത മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നല്‍കി. പരിഷ്‌കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നത് വരെ എച്ച്‌ ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണം.

നിലവില്‍ ടെസ്റ്റ് നടക്കുന്ന 86-ല്‍ 77 ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്കൂള്‍ യൂണിയനുകള്‍ വാടകയ്‌ക്ക് എടുത്തവയാണ്. ഈ ഗ്രൗണ്ടുകള്‍ അടച്ചിട്ടാണ് യൂണിയനുകള്‍ പ്രതിഷേധിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് കേന്ദ്രങ്ങളായി പുതിയ ഇടങ്ങള്‍ കണ്ടെത്താൻ നിർദ്ദേശം. കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങള്‍ കണ്ടെത്തിയതായാണ് സർക്കാർ തലത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

എന്നാല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും പങ്കെടുക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട്. ഗതാഗത വകുപ്പ് സർക്കുലർ പിൻവലിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്‌. കോടതി വിധി വന്ന ശേഷം സമര പരിപാടികള്‍ ആലോചിക്കുമെന്നും വേണ്ടിവന്നാല്‍ നിരാഹര സമ‌രത്തിലേക്കും കടക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular