Friday, May 3, 2024
HomeIndiaഇന്ത്യയെ തകര്‍ക്കാന്‍ സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരില്‍ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും: സന്ദീപ് വാര്യര്‍

ഇന്ത്യയെ തകര്‍ക്കാന്‍ സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരില്‍ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും: സന്ദീപ് വാര്യര്‍

ന്ത്യയെ തകര്‍ക്കാന്‍ ജോര്‍ജ് സോറോസിന്റെ ബില്യണ്‍ കണക്കിന് ഡോളര്‍ കൈപ്പറ്റിയവരില്‍ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും ഉണ്ടെന്നു സന്ദീപ് വാര്യര്‍.

സോഷ്യല്‍ മീഡിയയിലൂടെയാണ്‌ സന്ദീപിന്റെ വിമര്‍ശനം.

കുറിപ്പ് പൂര്‍ണ്ണ രൂപം

ഇന്ത്യയെ തകര്‍ക്കാന്‍ ജോര്‍ജ് സോറോസിന്റെ ബില്യണ്‍ കണക്കിന് ഡോളര്‍ . സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരില്‍ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും. ലോകത്തെമ്ബാടുമുള്ള ‘ദേശീയവാദി സര്‍ക്കാരുകളെ’ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച്‌ ബില്യണ്‍ കണക്കിന് ഫണ്ടിറക്കി കൂലി പ്രചാരണം സംഘടിപ്പിക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ജീവാത്മാവും പരമാത്മാവുമാണ്‌ ഹംഗറിയില്‍ ജനിച്ച്‌ അമേരിക്കയില്‍ കഴിയുന്ന ബിസിനസ്സുകാരന്‍ ജോര്‍ജ് സൊറോസ് .

സോറോസിന്റെ ഏറ്റവും പ്രധാന ലക്ഷ്യം , ഇന്ത്യയിലെ ജനാധിപത്യത്തെ ദുര്ബലപ്പെടുത്തുക , മോദി സര്‍ക്കാരിനെ പുറത്താക്കുക . ഈ ലക്ഷ്യം നേരത്തെ പുറത്ത് വന്നതാണ് . ഇന്നത് ശരിവക്കും പോലെയാണ് പുറമേക്ക് വരുന്ന വാര്‍ത്തകള്‍.

2016ല്‍ മോദി സര്‍ക്കാര്‍ എന്‍ജിഒകള്‍ക്ക് വരുന്ന ഫണ്ടിങ് സംബന്ധിച്ച്‌ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നപ്പോള്‍ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനും പ്രശ്നങ്ങളുണ്ടായി . ഓപ്പണ്‍ സൊസൈറ്റി ഫണ്ട് ചെയ്യുന്ന ചില ഇന്ത്യന്‍ എന്‍ജിഒ കളുണ്ട് . എല്ലാം മോദി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ .
നിങ്ങള്‍ മോദിയെ എതിര്‍ത്തോളൂ . പക്ഷെ ഇന്ന് ജോര്‍ജ് സൊറോസ് പറഞ്ഞു വക്കുന്ന അപകടകരമായ നിലപാടുണ്ട് . അത് ഇന്ത്യയിലെ ‘ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം’ നടത്തുമെന്നതാണ് .

ലോകത്തെമ്ബാടുമുള്ള ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ നടക്കുന്ന ഒരു വൈദേശിക കോടീശ്വരന്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ബില്യണ്‍ കണക്കിന് ഡോളര്‍ ഒഴുക്കുമ്ബോള്‍ , അതില്‍ നിന്ന് വിഹിതം പറ്റിയവരാണ് മോദി വിരുദ്ധ നരേറ്റിവുകള്‍ പടച്ച്‌ വിടുന്നത് . ജാഗ്രത .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular