Friday, May 3, 2024
HomeIndiaഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; നാമനിര്‍ദേശം ചെയ്തവര്‍ക്ക് വോട്ടില്ല

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; നാമനിര്‍ദേശം ചെയ്തവര്‍ക്ക് വോട്ടില്ല

ന്യൂഡല്‍ഹി : ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലെന്ന് സുപ്രീം കോടതി.
24 മണിക്കൂറിനകം മേയര്‍ തെരഞ്ഞെടുപ്പിനുള്ള പുതിയ തീയതി തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മേയറെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയര്‍ അധ്യക്ഷനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടി നേതാവ് ഷെല്ലി ഒബ്റോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പ് ബിജെപി-ആം ആദ്മി തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു തവണയാണ് മാറ്റിവച്ചത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 10 അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular