Monday, May 20, 2024
HomeUSAനാഷനൽ ജോഗ്രാഫിക്കിന്റെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സമ്മാനം ഇന്ത്യൻ അമേരിക്കന്

നാഷനൽ ജോഗ്രാഫിക്കിന്റെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സമ്മാനം ഇന്ത്യൻ അമേരിക്കന്

സാൻ ഫ്രാൻസിസ്കോയിൽ സോഫ്ട്‍വെയർ എൻജിനീയറായ ഇന്ത്യൻ അമേരിക്കൻ കാർത്തിക് സുബ്രമണ്യം 2023ലെ നാഷനൽ ജോഗ്രാഫിക്കിന്റെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സമ്മാനം നേടി. അയ്യായിരത്തിലേറെ മത്സരാർഥികളെയാണ് അദ്ദേഹം പിന്തള്ളിയത്.

‘Dance of the Eagles’ എന്ന സുബ്രമണ്യത്തിന്റെ  ചിത്രത്തിൽ കാണുന്നത് മൂന്നു ഗരുഡന്മാർ ഒരു മരച്ചില്ലയിൽ ഇടം കിട്ടാനായി നടത്തുന്ന മത്സരമാണ്. അലാസ്കയിലെ ചിൽകാട്ട് ബാൾഡ് ഈഗിൾ പ്രിസെർവിൽ നിന്നാണ് ഷോട്ട്.

ജോർജ് ആർ ആർ മാർട്ടിന്റെ  ‘A Dance with Dragons’ എന്ന നോവലാണ് സുബ്രമണ്യത്തിന്റെ ശീർഷകത്തിനു പ്രചോദനമായത്.

അലാസ്‌ക ഹൈയ്ൻസിലെ മീൻ പിടിത്ത ഇടത്തിനടുത്തു മൽസ്യങ്ങളുടെ പോരാട്ടം കാത്തു കാമറ ഒരുക്കി വച്ചിരിക്കുമ്പോഴാണ് ഗരുഡന്മാർ പറന്നു നടക്കുന്നതു കണ്ടത്. ശൈത്യ കാലത്തു 3,000 തിലേറെ ഗരുഡന്മാർ എത്തുന്ന മേഖലയാണിത് — ലോകത്തു തന്നെ ഏറ്റവും വലുത്.

വർഷങ്ങളോളം യാത്രകൾക്കിടയിൽ ചിത്രങ്ങൾ എടുക്കുന്ന സുബ്രമണ്യം മൃഗങ്ങളെയും പക്ഷികളെയും ലക്‌ഷ്യം വച്ച് തുടങ്ങിയത് 2020ൽ മഹാമാരി മൂലം സാം ഫ്രാൻസിസ്‌കോ വിടാൻ കഴിയാതെ വന്നപ്പോഴാണ്. + മെയ് മാസത്തിലെ നാഷനൽ ജോഗ്രാഫിക്കിന്റെ കവർ ചിത്രമാവും സമ്മാനം നേടിയ ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular