Thursday, May 9, 2024
HomeKeralaമൂത്രമൊഴിക്കാന്‍ വിലങ്ങഴിച്ചപ്പോള്‍ ഇറങ്ങിയോടി; കൊലക്കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

മൂത്രമൊഴിക്കാന്‍ വിലങ്ങഴിച്ചപ്പോള്‍ ഇറങ്ങിയോടി; കൊലക്കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

തിരുവനന്തപുരം : പോലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമം നടത്തിയ കൊലക്കേസ് പ്രതിയുടെ ശ്രമം വിഫലം. പിന്നാലെ ഓടിയ പോലീസ് ഇയാളെ പിടികൂടി.

തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. ഒരു വീടിന്റെ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു പ്രതി.

കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു രാജേഷിനെ. വിലങ്ങണിയിച്ചാണ് ഇയാളെ പോലീസ് എത്തിച്ച്‌ത്. മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോള്‍ വിലങ്ങ് അഴിച്ചു കൊടുത്തു. ഈ സമയത്താണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മുന്‍പ് നെയ്യാര്‍ ഡാം ഓപ്പണ്‍ ജയിലില്‍ നിന്നും ചാടിയ രണ്ട് പ്രതികളില്‍ ഒരാളാണ് ഇയാള്‍. തുടര്‍ന്ന് ഒരു വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇയാളെ പോലീസിന് പിടിക്കാന്‍ കഴിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular