Friday, May 17, 2024
HomeIndiaപെട്രോളിന് 105 രൂപ കടന്നു; പാചകവാതക വിലയും കൂട്ടി

പെട്രോളിന് 105 രൂപ കടന്നു; പാചകവാതക വിലയും കൂട്ടി

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 105രൂപ കടന്നു. 105.18 ആണ് ഇന്നത്തെ വില. ഡീസലിന് 98 രൂപ 38 പൈസയുമായി.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ വില 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി.

കഴിഞ്ഞ 13 ദിവസത്തിനിടയിൽ ഡീസലിന് 2.97 പൈസയും പെട്രോളിന് 1.77 രൂപയും ആണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വിലയും വർധിക്കുകയാണ്. ബാരലിന് 82.50 ഡോളറായി ബ്രെന്റ് ക്രൂഡ് വില ഉയർന്നു. ഒറ്റ ദിവസം കൊണ്ട് ഒന്നര ഡോളറിന്റെ വർധനവാണ് ഉണ്ടായത്.

പാചക വാതക സിലിണ്ടർ വിലയും ഇന്ന് കൂടിയിട്ടുണ്ട്. ഗാർഹിക സിലിണ്ടറിന് 15 രൂപയാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടർ വില 906 രൂപ 50 പൈസയായി. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular