Sunday, May 19, 2024
HomeIndiaലോകത്തിന് ഇന്ത്യയെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് മോദി മാറ്റിയെന്ന് ജെ.പി. നഡ്ഡ

ലോകത്തിന് ഇന്ത്യയെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് മോദി മാറ്റിയെന്ന് ജെ.പി. നഡ്ഡ

ന്യൂഡല്‍ഹി : ഇന്ത്യയെ കുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റിമറിച്ചെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.

നഡ്ഡ. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലെ നിലപാട്, പാക് വിഷയം കൈകാര്യം ചെയ്യല്‍, ഇസ്രായേലുമായുള്ള നയതന്ത്രബന്ധം, നിര്‍ണായക സമയത്തെ ജി-20 അധ്യക്ഷ സ്ഥാനം തുടങ്ങിയവ ഇന്ത്യയെ കുറിച്ച്‌ ലോകത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ‘മോദി രൂപപ്പെടുത്തുന്ന ലോകക്രമം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു നഡ്ഡ.

മോദിക്ക് മുമ്ബുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അധികാരം ശോഷിച്ചുപോയിരുന്നെന്ന് നഡ്ഡ പറഞ്ഞു. ഇന്ത്യന്‍ സമ്ബദ്ഘടന തകര്‍ച്ചയിലായിരുന്നു, അഴിമതി വ്യാപകമായിരുന്നു, സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടായിരുന്നില്ല. ഇവയെല്ലാം ചേര്‍ന്ന് ലോകരാജ്യങ്ങള്‍ക്ക് മുമ്ബില്‍ ഇന്ത്യയെ മോശമാക്കി.

പ്രതിസന്ധി ഘട്ടത്തിലാണ് മോദി ചുമതലയേറ്റെടുത്തത്. മുന്‍കാലത്ത് സൗഹൃദരാജ്യങ്ങളില്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നില്ല. മോദി ആ രീതി മാറ്റി. 60 രാജ്യങ്ങളിലേക്ക് 100ലേറെ സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിമാര്‍ ഇസ്രായേല്‍ സന്ദര്‍ശിക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമായിരുന്നു. എന്നാല്‍ അതിനെ മോദി മറികടന്നു. ഇസ്രായേലും ഫലസ്തീനും സന്ദര്‍ശിക്കുക വഴി രണ്ട് രാജ്യങ്ങളുമായുള്ള ബന്ധവും ഏറ്റവും നയപരമായി കൈകാര്യം ചെയ്യുകയാണുണ്ടായത്.

അന്താരാഷ്ട്ര വേദികളില്‍ മുമ്ബ് ഇന്ത്യയെയും പാകിസ്താനെയും ഒരുപോലെയായിരുന്നു പരിഗണിച്ചത്. മോദി ഈ സാഹചര്യം മാറ്റി. ഇപ്പോള്‍ ഇന്ത്യ പാകിസ്താനെക്കാള്‍ ഏറെ മുന്നിലാണ്. ഭീകരവാദത്തിന്‍റെ പേരില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടിരിക്കുന്നു.

ലോകനേതാക്കളുമായുള്ള മോദിയുടെ വ്യക്തിബന്ധം പ്രശംസനീയമാണ്. യമനില്‍ ജനങ്ങളെ ബന്ധിയാക്കിയ സമയത്ത് മോദി യു.എ.ഇ രാജാവുമായി ബന്ധപ്പെടുകയും അതുവഴി 41 രാജ്യക്കാരായ 960 പേരെ മോചിപ്പിക്കുകയും ചെയ്തു -നഡ്ഡ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular