Wednesday, May 8, 2024
HomeUSAഇന്ത്യ ഭാവിയുടെ പ്രതീക്ഷ, വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് രാജ്യം തെളിയിച്ചുവെന്ന് ബില്‍ ഗേറ്റ്‌സ്: കുറിപ്പ് പങ്കുവെച്ച്‌ പ്രധാനമന്ത്രി

ഇന്ത്യ ഭാവിയുടെ പ്രതീക്ഷ, വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് രാജ്യം തെളിയിച്ചുവെന്ന് ബില്‍ ഗേറ്റ്‌സ്: കുറിപ്പ് പങ്കുവെച്ച്‌ പ്രധാനമന്ത്രി

ലിഫോര്‍ണിയ : ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സകഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.ലോകം വലിയ പ്രതിസന്ധികള്‍ നേരിടുമ്ബോള്‍ ഇന്ത്യ വലിയ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കുമെന്നും തന്റെ ബ്ലോഗായ ‘ഗേറ്റ്‌സ് നോട്ട്‌സില്‍’ എഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

ദേശീയമാധ്യമത്തില്‍ വന്ന ഗേറ്റ്‌സിന്റെ ബ്ലോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിരുന്നു.

കുറിപ്പ്:

”ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കാനുള്ള മാര്‍ഗങ്ങളുമുണ്ടെങ്കില്‍ ഏതു വലിയ പ്രശ്‌നവും ഒറ്റയടിക്ക് പരിഹരിക്കാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്ന പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. എന്നാല്‍ ഇന്ത്യ ഇവയെല്ലാം തെറ്റാണെന്നു തെളിയിച്ചു. ഇന്ത്യ കരസ്ഥമാക്കിയ നേട്ടത്തിന് മറ്റൊരു തെളിവും ആവശ്യമില്ല.

ഇന്ത്യ എനിക്ക് ഭാവിയുടെ പ്രതീക്ഷയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്. അതിനര്‍ഥം അവിടുത്തെ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ പരിഹരിക്കാനാകില്ല.

എന്നാല്‍ വലിയ വെല്ലുവിളികള്‍ പരിഹരിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. രാജ്യം പോളിയോ നിര്‍മാര്‍ജനം ചെയ്തു, എച്ച്‌ഐവി പടരുന്നത് കുറച്ചു, ദാരിദ്ര്യം കുറച്ചു, ശിശു മരണനിരക്ക് കുറച്ചു, ശുചീകരണം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവ കുറച്ചുകൂടി പ്രാപ്യമാക്കുന്നരീതിയിലാക്കി.

നവീന ആശയങ്ങളെ പുണരുന്നതില്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന മാതൃകയാണ് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് പരിഹാരം ഉറപ്പുനല്‍കുന്ന മാതൃകയാണിത്. റോട്ടോവൈറസ് വാക്‌സീന്‍ ചെലവേറിയതായപ്പോള്‍ ഇന്ത്യ അതു സ്വയം നിര്‍മിക്കാന്‍ തീരുമാനിച്ചു.

വിവിധ വാക്‌സീനുകള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അവ ഓരോരുത്തരിലും എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

2021 ആയപ്പോള്‍ ഒരു വയസ്സുള്ള 83% പേരിലും ഈ വാക്‌സീന്‍ കുത്തിവച്ചു. ഈ ചെലവുകുറഞ്ഞ വാക്‌സീന്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങളും ഉപയോഗിക്കുന്നു” കുറിപ്പില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular