Friday, May 3, 2024
HomeIndiaഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

ണ്ഡീഗഢ് : സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന രണ്ട് പ്രതികള്‍ മരിച്ചു.

സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ സഹ തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പ്രതികള്‍ മരിച്ചത്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഗുണ്ടാ തലവന്‍മാരായ മന്‍ദീപ് സിങ്, മന്‍മോഹന്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരേയും പാര്‍പ്പിച്ച ഗോയിന്ദ്‌വാള്‍ സാഹിബ് സെന്‍ട്രല്‍ ജയിലിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷം മെയ് 29നാണ് സിദ്ദു മൂസെവാലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 കാരനായ പഞ്ചാബി പാട്ടുകാരന്‍ കൂടിയായ മൂസെവാലയെ വെടിയേറ്റാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular