Friday, May 3, 2024
HomeIndiaനാഗാലാന്‍ഡില്‍ അധികാരം നിലനിര്‍ത്തുമെന്ന് യാങ്തുങ്കോ

നാഗാലാന്‍ഡില്‍ അധികാരം നിലനിര്‍ത്തുമെന്ന് യാങ്തുങ്കോ

കൊഹിമ : നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നില സംബന്ധിച്ച്‌ പ്രതികരണവുമായി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ യാങ്തുങ്കോ പാത്തം.

വമ്ബിച്ച ഭൂരിപക്ഷത്തില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് യാങ്തുങ്കോ പാത്തം പ്രതികരിച്ചു.

മുഖ്യമന്ത്രി നെഫിയു റിയോയുടെ നേതൃത്വത്തിലാവും സര്‍ക്കാര്‍ അധികാരത്തിലേറുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റാണ് ബി.ജെ.പി നേടിയത്. ഇത്തവണ മികച്ച നേട്ടം കൈവരിക്കുമെന്നും യാങ്തുങ്കോ പാത്തം പറഞ്ഞു.

2018 നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.പി.പി 17 സീറ്റിലും ബി.ജെ.പി 12 സീറ്റിലുമാണ് വിജയിച്ചത്. എന്‍.പി.എഫ്, 26 സീറ്റും എന്‍.പി.പി രണ്ട് സീറ്റും മറ്റുള്ളവര്‍ 2 സീറ്റും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular