Saturday, May 4, 2024
HomeIndia'സിസോദിയ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ ജയില്‍ മോചിതനാകും': അരവിന്ദ് കെജ്രിവാള്‍

‘സിസോദിയ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ ജയില്‍ മോചിതനാകും’: അരവിന്ദ് കെജ്രിവാള്‍

മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ ജയില്‍ മോചിതനാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

സിസോദിയയുടെ അറസ്റ്റിലൂടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ എഎപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ് ബിജെപിയെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. അറസ്റ്റ് കൊണ്ടൊന്നും ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചാബില്‍ അധികാരത്തിലെത്തിയതു മുതല്‍ ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതിയല്ല അവരുടെ പ്രശ്‌നം. മന്ത്രിമാര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. 100 കോടിയുടെ ഇടപാടുകള്‍ നടത്തുന്നയാള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കും എന്നാല്‍ മനീഷ് സിസോദിയയുടെ വീട്ടില്‍ നിന്ന് 10,000 രൂപ പോലും കണ്ടെത്താനായില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. മദ്യ കുംഭകോണക്കേസില്‍ മുന്‍ മന്ത്രിമാരുടെ അറസ്റ്റിന് ശേഷം ആദ്യമായാണ് കെജ്രിവാള്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular