Sunday, May 19, 2024
HomeIndiaത്രിപുര: മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു ബി ജെ പിക്കു വഴിയൊരുക്കിയത് തിപ്രമോത്ത

ത്രിപുര: മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു ബി ജെ പിക്കു വഴിയൊരുക്കിയത് തിപ്രമോത്ത

ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും അവര്‍ക്ക് അധികാര പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്ന പ്രാദേശിക പ്രതിഭാസങ്ങളാണ് എന്നും ബി ജെ പിയുടെ കരുത്ത്.

ത്രിപുരയില്‍ മതേതര ബദലിന്റെ ശക്തി ചോര്‍ത്തി ബി ജെ പിക്ക് അധികാരം ഉറപ്പാക്കിയ തിപ്രമോതയുടെ സാന്നിധ്യവും ഇങ്ങനെയാണു വിലയിരുത്തപ്പെടുക.

കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായി 2019 ല്‍ ഹൈക്കമാന്‍ഡ് നിയോഗിച്ചതോടെയാണ് പ്രത്യോത് ദേബ് ബര്‍മ എന്ന യുവ താരം ത്രിപുര രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാവുന്നത്.
കിരിതി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ബഹാദുര്‍ എന്ന പ്രദ്യോത് ദേബ് ബര്‍മ ത്രിപുര മാണിക്യ രാജകുടുംബാംഗമാണ്. അവസാന രാജാവായിരുന്ന ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ മകനെന്ന നിലയില്‍ രാജകുടുംബത്തിന്റെ തലവന്‍ ഇദ്ദേഹമാണ്.
അവസാനത്തെ രാജാവായിരുന്ന പിതാവ് ബിക്രം ദേബ് ബര്‍മ മൂന്ന് തവണ കോണ്‍ഗ്രസ് എം പി ആയിരുന്നു. മാതാവ് ബിഭു കുമാരി രണ്ട് തവണ കോണ്‍ഗ്രസ് എം എല്‍ എയും ഒരുതവണ ത്രിപുരയിലെ റവന്യു മന്ത്രിയും ആയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ കരുത്തുറ്റ പാരമ്ബര്യം ഉണ്ടായിരുന്ന മകന്‍ ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നു.

തകര്‍ന്ന കോണ്‍ഗ്രസ്സിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. എന്നാല്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദത്തില്‍ അധികകാലം തുടരാന്‍ അദ്ദേഹത്തിനായില്ല. അഴിമതിക്കാരായ നേതാക്കള്‍ക്കു പദവികള്‍ നല്‍കാന്‍ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നു വെന്നാരോപിച്ച്‌ അതിവേഗം പദവി ഉപേക്ഷിച്ചു. പതിറ്റാണ്ടിന്റെ കോണ്‍ഗ്രസ് പാരമ്ബര്യം ഉപേക്ഷിച്ചു പുറത്തിറങ്ങിയ അദ്ദേഹത്തിനുമുന്നില്‍ പുതിയ ലക്ഷ്യങ്ങളുണ്ടായിരുന്നു.

തന്റെ ഗോത്ര വിഭാഗങ്ങളില്‍ ഉറങ്ങിക്കിടന്ന സംഘബോധത്തിനു തീകൊളുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവ്. അന്ന് അദ്ദേഹം ജന്മം നല്‍കിയ തിപ്രമോത എന്ന ഗോത്ര വര്‍ഗ പാര്‍ട്ടിയാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ബി ജെ പിയുടെ വിജയം ഉറപ്പാക്കിയിരിക്കുന്നത്.

ഗോത്ര വര്‍ഗ വികാരമുയര്‍ത്തി സാമൂഹിക സംഘടന എന്ന നിലയില്‍ രൂപം നല്‍കിയ പ്രസ്ഥാനത്തെ 2021 ല്‍ അദ്ദേഹം തിപ്രമോത എന്ന രാഷ്ട്രീയ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിച്ചു. ഗോത്ര വികാരം സംഘടിതമായി സൃഷ്ടിക്കുന്നതില്‍ രാജകുമാരന്‍ വിജയിച്ചതോടെ അതുവരെ ഗോത്ര മേഖലയില്‍ കരുത്തുകാട്ടിയിരുന്ന ഐ എന്‍ പി ടി, ടി എസ് പി, ഐ പി എഫ് ടി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ തിപ്രമോതയില്‍ ലയിച്ചു.

പിന്നീടു നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്രമോത സി പി എമ്മിനേയും ബി ജെ പിയേയും അമ്ബരപ്പിക്കുന്ന വിജയം കൊയ്തു. ഗ്രേറ്റര്‍ തിപ്രാലാന്‍ഡ് എന്ന പേരില്‍ പ്രത്യേക ഗോത്ര വര്‍ഗ സംസ്ഥാനം വേണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തിന് വലിയ ജന പിന്തുണയാണു ലഭിച്ചത്.

കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരിക്കുവേണ്ടി സജീവ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം രംഗത്തിറങ്ങിയിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പു കളത്തില്‍ പോരാട്ടത്തിനിറങ്ങുമ്ബോള്‍ ത്രിപുരയിലെ കിംഗ് മേക്കറാവുമെന്ന സാധ്യതയായിരുന്നു അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നിലവരുമെന്നും അപ്പോള്‍ മുന്നണികളുമായി വിലപേശി മുഖ്യമന്ത്രി പദത്തില്‍ വരെ എത്താമെന്നുമുള്ള കണക്കുകൂട്ടലും അദ്ദേഹത്തിനുണ്ടായിരുന്നു.എന്നാല്‍ പോളിങ്ങിന്റെ തലേ ദിവസം താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്നൊരു പ്രസ്താവ അദ്ദേഹം നടത്തി. എന്തായിരുന്നു ഈ പ്രസ്താവനക്കു പിന്നിലെ ചേതോവികാരം എന്നത് അവശ്യക്തമായിരുന്നു.

അരനൂറ്റാണ്ടിലേറെയുള്ള ത്രിപുരയുടെ ചരിത്രത്തില്‍ ഏറെക്കാലം ഭരണ ചക്രം തിരിച്ച സി പി എമ്മിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു എന്നായിരുന്നു വിവരം. തുടര്‍ച്ചയായി 25 വര്‍ഷം ത്രിപുര ഭരിക്കുകയും മൊത്തം 35 വര്‍ഷം അധികാരത്തിലിരിക്കുകയും ചെയ്ത സി പി എമ്മിനെ വീണ്ടും അധികാരത്തില്‍ എത്തുന്നതു തടയാല്‍ ആ രാജകുമാരന്‍ ഗോത്ര വിഭാഗത്തെ ഫലപ്രദമായി ഉപയോഗിച്ചു എന്നു വേണം കരുതാന്‍.

കോണ്‍ഗ്രസ്സുമായി സംഖ്യം ചേര്‍ന്നു മതേതര വോട്ടുകളുടെ ഏകീകരണത്തിലൂടെ സി പി എം വീണ്ടും അധികരത്തില്‍ എത്തുന്നതു തടയാന്‍ ബി ജെ പി ആഗ്രഹിക്കുന്ന വിധം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രത്തിന്റെ കരുവായി അദ്ദേഹം മാറുകയായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular