Friday, May 3, 2024
HomeKeralaതിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കോട്ടയം : തിരുവഞ്ചൂരില്‍ യുവാവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഷൈജു(49) ആണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെയോടെയാണ് ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.തുടര്‍ന്ന് ആയിര്‍കുന്ന് പൊലീസെത്തി പരിശോധന നടത്തി.

ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

പെയ്‌ന്റിങ് തൊഴിലാളിയായ ഷൈജു സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular