Friday, May 17, 2024
HomeKeralaപോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

രുനാഗപ്പള്ളി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കരുനാഗപ്പള്ളി കല്ലേലിഭാഗം ശംഭോളിതറയില്‍ നൗഫല്‍ എന്ന 19-കാരനെയാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ സ്കൂള്‍ കലോത്സവത്തിനിടെ, നൗഫല്‍ പെണ്‍കുട്ടിയുമായി സുഹൃദ്ബന്ധം സ്ഥാപിക്കുകയായിരുന്നു. സ്കൂളില്‍ അധികൃതര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, മാതാപിതാക്കളുടെ നിര്‍ദേശാനുസരണം കുട്ടി കരുനാഗപ്പള്ളി പൊലീസിന് മൊഴി നല്‍കുകയും കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ വി. ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ഷാജിമോന്‍, എ.എസ്.ഐ വേണുഗോപാല്‍, സി.പി.ഒമാരായ ഹാഷിം, വൈശാഖ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular