Thursday, May 2, 2024
HomeIndiaമണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ലാന്‍ഡ്‌സ്‌ളൈഡ് അറ്റ്‌ലസ് ഐഎസ്‌ആര്‍ഒ പുറത്തിറക്കി

മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ലാന്‍ഡ്‌സ്‌ളൈഡ് അറ്റ്‌ലസ് ഐഎസ്‌ആര്‍ഒ പുറത്തിറക്കി

ജോഷിമഠില്‍ ഭൂമി വിണ്ടു കീറല്‍ പ്രതിസന്ധിയ്ക്കിടെ പരിഭ്രാന്ത്രിയിലാക്കി ഐഎസ്‌ഐര്‍ഒയുടെ പുതിയ റിപ്പോര്‍ട്ട്.

വിനലില്‍ രാജ്യത്തെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ലാന്‍ഡ്‌സ്‌ളൈഡ് അറ്റ്‌ലസാണ് ഐഎസ്‌ആര്‍ഒ പുറത്ത് കൊണ്ട് വന്നത്.

ഹിമാലയത്തിലും പശ്ചിമ ഘട്ടത്തിലുമായുള്ള ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളാണ് പട്ടികയിലുള്ളത്.

രാജ്യത്തെ 147 സെന്‍സിറ്റീവ് ജില്ലകളില്‍ ഉത്തരാഖണ്ഡിലെ രണ്ട് ജില്ലകളായ രുദ്രപ്രയാഗും തെഹ്രി ഗര്‍വാളുമാണ് ഏറ്റവും മുന്നില്‍.മണ്ണിടിച്ചില്‍ സാന്ദ്രതയുള്ള ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുളളത്.

അതോടൊപ്പം തൊഴിലെടുക്കുന്നവരുടെ എണ്ണം,സാക്ഷരത, കുടുംബങ്ങളുടെ എണ്ണം എന്നിവയുമാണുള്ളത്. പട്ടികയിലെ ആദ്യ 10 ജില്ലകളില്‍ 2 ജില്ലകളും സിക്കിമില്‍ നിന്നുള്ളവയാണ്.

രണ്ട് ജില്ലകള്‍ ജമ്മു കശ്മീരിനും 4 ജില്ലകള്‍ കേരളത്തില്‍ നിന്നുമാണ്.ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്രി ഗര്‍വാള്‍ ജില്ലകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാന്ദ്രത ഉള്ളത്.

പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയാണ് മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ളതെന്നും ഐഎസ്‌ആര്‍ഒമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ കണ്ടെത്തി.

കേരളത്തിലെ തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകള്‍ ആദ്യ പത്തിള്‍ ഉള്‍പ്പെടും.ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

17 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 147 ജില്ലകളിലായി 1988 നും 2022 നും ഇടയില്‍ രേഖപ്പെടുത്തിയ 80,933 മണ്ണിടിച്ചിലുകളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞര്‍ ലാന്‍ഡ്‌സ്ലൈഡ് അറ്റ്ലസ് ഓഫ് ഇന്ത്യ തയ്യാറാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular